ലഖ്‌നൗ: ഭര്‍ത്താവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് തന്റെ നാലു കുട്ടികളെ അഗ്നിക്കിരയാക്കിയ വീട്ടമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു. കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു ഇവര്‍ തീ കൊളുത്തിയത്. ഉത്തര്‍ പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയിലെ അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനു പിന്നാലെ ഇവര്‍ തന്റെ മക്കളായ സ്വപ്ന(7),പ്രശാന്ത്(5), സ്‌നേഹ (3), ദിവ്യാന്‍ഷ്(1) എന്നിവരുടെ കൈകാലുകള്‍ ബന്ധിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് ഹാമീര്‍ പൂര്‍ എസ്.പി ഹേംരാജ് മീണ പറഞ്ഞു. പിന്നീട് ഇവര്‍ സ്വയം തീ കൊളുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് വയസുകാരന്‍ പ്രശാന്താണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്.
Post Your Comments