Latest NewsBikes & Scooters

ഇന്ത്യൻ നിരത്ത് കീഴടക്കാൻ കിടിലൻ ബൈക്കുമായി എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍

ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക.

ഇന്ത്യൻ നിരത്ത് കീഴടക്കാൻ എച്ച്പിഎസ് 300എന്ന കിടിലൻ ബൈക്കുമായി കൈനറ്റിക് മോട്ടോറോയല്‍ ഇറ്റാലിയന്‍ ഇരുചക്രവാഹന ബ്രാന്‍ഡായ ‘എഫ്ബി മൊണ്ടിയല്‍ മോട്ടോര്‍സൈക്കിള്‍’.  എച്ച്പിഎസ് 125 മോഡലിന്റെ അടിസ്ഥാനത്തിലാണ് സ്‌റ്റൈലിഷ് റെട്രോസ്‌ക്രാബ്‌ളര്‍ മോഡലായ എച്ച്പിഎസ് 300ന്റെ നിര്‍മാണം. 249 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിൻ 24 ബിഎച്ച്പി പവറും 22 എന്‍എം ടോര്‍ക്കും ഉൽപ്പാദിപ്പിച്ച് വാഹനത്തിനു കരുത്തും 6 സ്പീഡ് ഗിയര്‍ബോക്‌സ് കുതിപ്പും നൽകുന്നു.

HP 300

മുന്നില്‍ 41 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബേഴ്‌സ് സസ്‌പെന്‍ഷന്‍. ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം സുരക്ഷ ചുമതല വഹിക്കുന്നു. മുന്നില്‍ 18 ഇഞ്ചും പിന്നില്‍ 17 ഇഞ്ചുമാണ് സ്‌പോക്ക് വീല്‍. ആകെ 135 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ഭാരം. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മൊണ്ടിയല്‍ ബൈക്കുകള്‍ കൈനറ്റിക് ഗ്രൂപ്പിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ പ്ലാന്റിലാണ് അസംബ്ലിള്‍ ചെയ്യുക. 37 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

HP 300

HP 300

shortlink

Related Articles

Post Your Comments

Related Articles


Back to top button