Latest NewsBikes & ScootersAutomobile

എബിഎസ് കരുത്തിൽ പുതിയ ടിവിഎസ് അപാച്ചെ വിപണിയിൽ

എബിഎസ് കരുത്തിൽ പുതിയ ടിവിഎസ് അപാച്ചെ RTR 160 4V F വിപണിയിൽ. ബൈക്കിന്റെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പതിപ്പിലായിരിക്കും സിംഗിൾ ചാനൽ എബിആസ് കമ്പനി ഉൾപ്പെടുത്തുക. കാര്‍ബുറേറ്റർ പതിപ്പിലും അധികം വൈകാതെ ഇത് ടിവിഎസ് ഉൾപ്പെടുത്തും. സുരക്ഷ കൂട്ടിയതല്ലാതെ മറ്റു മാറ്റങ്ങൾ ബൈക്കിൽ വരുത്തിയിട്ടില്ല.

APACHE

അപാച്ചെ RTR 160 4V എബിഎസ് മോഡലിന്റെ ബുക്കിംഗ് രാജ്യത്തെ മുഴുവന്‍ ടിവിഎസ് ഡീലര്‍ഷിപ്പുകളും ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴുള്ള മോഡലിനെ അപേക്ഷിച്ച് 6,999 രൂപ എബിഎസ് പതിപ്പിന് വില കൂടും. ഇതനുസരിച്ച് . 92,000 രൂപയാണ് ബൈക്കിന് പ്രതീക്ഷിക്കാവുന്ന വില. 

നിലവിൽ കാര്‍ബ്യുറേറ്റഡ്/മുന്‍ ഡിസ്‌ക്ക് മോഡലിന് 81,490 രൂപ, കാര്‍ബ്യുറേറ്റഡ്/ ഇരട്ട ഡിസ്‌ക്ക് 84,490 രൂപ , ഫ്യൂവല്‍ ഇഞ്ചക്ടഡ്/ഇരട്ട ഡിസ്‌ക്ക് 89,990 രൂപ എന്നിങ്ങനെയാണ് ഡൽഹി ഷോറൂം വില. അപാച്ചെ RTR 200നെ ആധാരമാക്കി  കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് നാലു വാല്‍വ് ടെക്‌നോളജിയോട് കൂടിയ അപാച്ചെ RTR 160യെ ടിവിഎസ് വിപണിയിൽ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button