Bikes & ScootersLatest NewsAutomobile

കാത്തിരിപ്പുകൾ അവസാനിച്ചു : MT-15 ഇന്ത്യയില്‍ അവതരിപ്പിച്ച് യമഹ

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് MT 15 നേക്കഡ് സ്ട്രീറ്റ്ഫൈറ്റര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് യമഹ. യുവാക്കളെ ഏറെ ആകർഷിക്കുന്ന രീതിയിൽ അഗ്രസീവ് ലുക്കിലാണ് MT 15 വിപണിയിലെത്തുക. പുതുതായി ഡിസൈന്‍ ചെയ്ത ഫുള്‍ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റല്‍ ഇന്‍ട്രുമെന്റ് കണ്‍സോള്‍, മസ്‌കുലാര്‍ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ പീസ് സീറ്റ്, സ്‌പോര്‍ട്ടി റൈഡിങ് പൊസിഷന്‍, വീതി കുറഞ്ഞ പിന്‍ഭാഗം എന്നിവയാണ് പ്രധാന സവിശേഷതകൾ.

YAMAHA MT 15

155 സി.സി. സിംഗിള്‍ സിലിന്‍ഡര്‍ എന്‍ജിനാണ് MT 15യ്ക്ക് നിരത്തിൽ കരുത്തേകുക. ആര്‍15 വി 3.0യ്ക്ക് സമാനമായി എൻജിനാണ് ഇതെന്നാണ് സൂചന. മുന്നില്‍ 267 എംഎം, പിന്നില്‍ 220 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പമുള്ള ഇരട്ടചാനൽ എബിഎസ് ബൈക്കിന്റെ സുരക്ഷ വർദ്ധിപ്പിക്കുന്നു. മെറ്റാലിക് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിലെത്തുന്ന MT 15യ്ക്ക് 1.36 ലക്ഷം രൂപ മുതലാണ് ഡല്‍ഹി ഷോറും വില.

MT 15

MT 15

shortlink

Related Articles

Post Your Comments

Related Articles


Back to top button