
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് കത്തുനല്‍കി. വകുപ്പുതല അന്വേഷണത്തിന് എക്സൈസ് ഡെപ്യൂട്ടി സെക്രട്ടറിയേയും ചുമതലപ്പെടുത്തി. ബ്രൂവറികള്‍ക്കു വഴിവിട്ട് അനുമതി നല്‍കിയെന്ന വിവാദമുണ്ടായപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടിയായാണ് കഴിഞ്ഞ 30ന് എക്സൈസിന്റെ പേരില്‍ പത്രക്കുറിപ്പ് ഇറങ്ങിയത്.
മൂന്ന് ബ്രൂവറികളും ഡിസ്റ്റലറിയും അനുവദിച്ച സംഭവത്തില്‍ എക്സൈസ് മന്ത്രിയോട് പ്രതിപക്ഷ നേതാവ് പത്ത് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് എക്സൈസിന്റെ മറുപടിയായിട്ടാണു പത്രക്കുറിപ്പ് പ്രചരിച്ചത്. അടിതെറ്റിവീണ പ്രതിപക്ഷ നേതാവ് എന്ന പേരിലിറങ്ങിയ പത്രക്കുറിപ്പിലെ പരാമര്‍ശങ്ങള്‍ പ്രതിപക്ഷനേതാവിനെ അവഹേളിക്കുന്ന തരത്തിലായിരുന്നു.
https://youtu.be/EcEO8nLLNrA
Post Your Comments