മുംബൈ: മീടു വിവാദം വീണ്ടും ചൂടു പിടിക്കുന്നു. ആരോപണങ്ങില്‍ തലതാഴ്ത്തി നാണം കെട്ട് നില്‍ക്കുകയാണ് ബോളിവുഡ് സിനിമാ ലോകം. ബോളിവുഡിന്റെ ഇതുവരെ കാണാത്ത മറ്റൊരു മുഖമാണ് ഇവിടെ പുറത്തുവരുന്നത്. ഇവിടെ അഴിഞ്ഞുവീഴുന്നതാകട്ടെ പ്രശസ്തരുടെ മുഖം മൂടിയും. ബോളിവുഡിലെ സംവിധായകന്‍ ലവ് രഞ്ജനെതിരെയാണ് പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. 2010-ല്‍ പ്യാര്‍ കാ പഞ്ച് നാമാ എന്ന ചിത്രത്തിന്റെ ഓഡിഷനായി ചെന്നപ്പോഴാണ് തനിക്ക് സംവിധായകനില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. എട്ടോളം പെണ്‍കുട്ടികളായിരുന്നു ഓഡിഷനില്‍ ആദ്യഘട്ടമെത്തിയത്. ഷോര്‍ട്സും ഇറുകി പിടിച്ച വസ്ത്രമായിരുന്നു അണിയാന്‍ തന്നത്.
അഭിനയിച്ച് കാണിക്കാന്‍ ആരും നിര്‍ദേശം തന്നില്ല. ലുക്ക് ടെസ്റ്റാണെന്നാണ് ആദ്യം കരുതിയത്. സംവിധായകനും ക്യാമറാമാനും ഒരു റൂമില്‍ ഇരിക്കുകയായിരുന്നു. ചിത്രത്തില്‍ ഒരു ചുംബന രംഗമുണ്ടെന്നും ബിക്കിനി വേഷത്തില്‍ അഭിനയിക്കണമെന്നും സംവിധായകന്‍ ലവ് രഞ്ജന്‍ പറഞ്ഞു. പിന്നീട് നടിക്ക് ബിക്കിനി നല്‍കി. പിന്നീട് വളരെ മോശപ്പെട്ട അനുഭവമാണുണ്ടായത്. അടിവസ്ത്രങ്ങള്‍ അഴിച്ചു മാറ്റാന്‍ സംവിധായകന്‍ നിര്‍ദേശിച്ചു. എന്തെന്നറിയാത്ത ഞെട്ടലിലായിരുന്നു താനെന്നും നടി പറയുന്നു. നടിയുടെ ശരീര ഭാരം പരിശോധിക്കണമെന്നായിരുന്നു ആവശ്യം. ക്യാരക്ടറിന് ശരീര ഭാരം കുറവാണെന്നും കുറയ്ക്കണമോയെന്ന് ടെസ്റ്റ് ചെയ്യാനാണെന്നും സംവിധായകന്‍ പറഞ്ഞു.റെക്കോര്‍ഡ് ചെയ്യില്ലെന്നും ക്യാമറാമാന്‍ പുറത്തു പോകുമെന്നും ഉറപ്പു നല്‍കി. ശേഷം അപമാനിക്കുന്ന രീതിയിലുള്ള ചോദ്യങ്ങളാണ് ലവ് രഞ്ജനില്‍ നിന്നുണ്ടായത്. കന്യകയാണോ? സ്വയം ഭോഗം ചെയ്യാറുണ്ടോ? കോണ്ടം ഉപയോഗിക്കാറുണ്ടോ? എന്നീ ചോദ്യങ്ങള്‍ അയാള്‍ ചോദിച്ചതായും നടി പറയുന്നു.
ഈ അനുഭവം കഴിഞ്ഞ് നടി വിദേശത്ത് പോയി അവിടെ സ്ഥിര താമസമാക്കുകയായിരുന്നു. ഈ അനുഭവം തന്റെ മനസ്സില്‍ നിന്ന് മായാത്തതിനാലാണ് മീടു ഹാഷ്ടാഗിലൂടെ തുറന്നു പറയുന്നതെന്നാണ് നടി പറയുന്നത്. നടി ആരോപിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും നിയമനടപടി നേരിടാന്‍ തയ്യാറാണെന്നുമാണ് സംവിധായകന്‍ ഇതിനോട് പ്രതികരിച്ചത്.
Post Your Comments