കാഠ്മണ്ഡു: ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ ദക്ഷിണകൊറിയന്‍ സംഘത്തിലെ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി റിപ്പോർട്ട്. ഒമ്പതംഗസംഘത്തിലെ ഒരാളെ കാണാതായെന്നും ഇയാളും മരിച്ചതായാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി. എട്ട് പര്‍വതാരോഹകരുടേയും ഇവരുടെ ഗൈഡുകളുടേയും മൃതശരീരങ്ങള്‍ ക്യാമ്പിനടുത്തുള്ളതായി വിവരം ലഭിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച കാരണം അവിടേയ്ക്കെത്താന്‍ രക്ഷാസംഘത്തിന് കഴിഞ്ഞിട്ടില്ല.
7,193 മീറ്റര്‍ ഉയരമുള്ള ഗുര്‍ജ കൊടുമുടിയുടെ താഴെ തങ്ങിയിരുന്ന സംഘം കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാങ് ഹോയും സംഘത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments