എത്ര കഠിനമായ അനുഭവങ്ങളും നിസാരമാകുന്നത് നമ്മുടെ മനഃസാന്നിധ്യം ഒന്നുകൊണ്ടു മാത്രമാണ്. അത്തരം ഒരു കഥയാണ് എയര്‍ കാനഡ പൈലറ്റിനും പങ്കു വയ്കാനുള്ളത്. തിങ്കളാഴ്ച രാത്രിയിലാണ് ടോറോന്റോയില്‍ നിന്നുള്ള എയര്‍ കാനഡ ഫ്ലൈറ്റ് 608 ഹാലിഫിക്സിലേക്കു പുറപ്പെടുന്നത്. കടുത്ത മഞ്ഞു വീഴ്ച കാരണം വിമാനം ഫ്രഡറിക്ട്രോണിലെക് വഴി തിരിച്ചു വിട്ടു.
8 മണിക്കൂറോളം പുറത്തിറങ്ങാന്‍ കഴിയാതെ യാത്രക്കാര്‍ വിഷമിക്കുമ്പോളാണ് പൈലറ്റ് അവര്‍ക്കെല്ലാം കഴിക്കുവാനായി പിസ്സ ഓര്‍ഡര്‍ ചെയുന്നത്. ഒരൊമൊക്ടയിലെ മിങ്‌ലേഴ്‌സ് റെസ്റ്റോറെന്റിലേക്കാണ് ആ വിളിയെത്തിയത്. തങ്ങള്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു ഓര്‍ഡര്‍ സ്വീകരിക്കുന്നതെന്ന് മാനേജര്‍ ജോഫി ലാര്‍വീ പറയുന്നു. ഒരു മണിക്കൂറിനുളില്‍ 23 പിസയുമായി തങ്ങള്‍ വിമാനത്താവളത്തില്‍ ചെല്ലുമ്പോള്‍ അത് സ്വീകരിക്കാന്‍ ആളുകളെ ക്യാപ്റ്റന്‍ ഏര്‍പ്പാടാക്കിയിരുന്നു എന്നും അദ്ദേഹം ഓര്‍ക്കുന്നു.
തങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി പൈലറ്റ് അവസരോചിതമായി പെരുമാറി എന് യാത്രക്കാരും പറയുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരായ എയര്‍ കാനഡ ജാസ് പൈലറ്റുകളും പിസ്സ നല്‍കുന്നതിനും മറ്റും സഹായിച്ചു.പിന്നീട് സമയോചിതമായി ഓര്‍ഡര്‍ സ്വീകരിച്ച് പിസ എത്തിച്ച റെസ്റ്റോറന്റില്‍ വിളിച്ചു പൈലറ്റ് നന്ദി അറിയിച്ചു. അതെ ലോകത്തെ ഏത് പ്രതിസന്ധിയും മനുഷ്യര്‍ പരസ്പരം താങ്ങായി നിന്നാല്‍ പരിഹരിക്കാനാകുന്നതേ ഉള്ളൂ.
Post Your Comments