കാഠ്മണ്ഡു: നേപ്പാളിലെ ഗുര്‍ജാ കൊടുമുടിയില്‍ ഹിമപാതത്തിൽ മരിച്ച ഒമ്പത് ദക്ഷിണകൊറിയന്‍ പര്‍വതാരോഹരുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹങ്ങള്‍ 500 മീറ്ററോളം മാറിയാണ് കാണപ്പെട്ടത്. ഇവരുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതിനുള്ള നപടികള്‍ ആരംഭിച്ചു. ശനിയാഴ്ച രക്ഷാസംഘം ഹെലികോപ്റ്ററില്‍ ഇവിടേക്കെത്തിയെങ്കിലും കടപുഴകിയ മരങ്ങളും മഞ്ഞിന്‍പാളികളും കാരണം സംഭവ സ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാംഗ് ഹോയും സംഘത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments