ലക്‌നൗ: വാരണാസിയില്‍ ബിജെപി വിമത നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ഥി ആയിരിക്കും ശത്രുഘ്‌നന്‍ സിന്‍ഹ മത്സരിക്കുക. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി വിടാന്‍ ഒരുങ്ങുകയാണ് ശത്രുഘ്‌നന്‍ സിന്‍ഹ. സിന്‍ഹ സ്ഥാനാര്‍ഥി ആയാല്‍ മോദിക്ക് വാരണാസിയില്‍ വിജയം എളുപ്പമാവില്ല എന്ന കണക്കുകൂട്ടലിലാണ് സമാജ് വാദി പാര്‍ട്ടി. വാരണാസിയിലെ പ്രമുഖ സമുദായമായ കയാസ്ത വിഭാഗക്കാരില്‍ ശത്രുഘനന്‍ സിന്‍ഹക്കുള്ള സ്വാധീനമാണ് വിജയ സാധ്യതയായി സമാജ് വാദി പാര്‍ട്ടി നോക്കി കാണുന്നത്. കഴിഞ്ഞ കുറേകാലമായി കടുത്ത മോദി വിമര്‍ശകനാണ് സിന്‍ഹ. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനവും ഉടന്‍ ഉണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം, വിജയം ഉറപ്പിക്കാനായി എ.എ.പി പിന്തുണ തേടാനും എസ്.പി നേതാക്കന്മാര് ശ്രമിക്കുന്നുണ്ട്. എ.എ.പി കണ്‌വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍; വാരണാസിയില്‍ രണ്ടാമതെത്തിയത്. കഴിഞ്ഞ ദിവസം ലക്‌നൗവില്‍ നടന്ന ജയ്പ്രകാശ് നാരായണ്‍ അനുസ്മരണ ചടങ്ങില്‍ ശത്രുഘ്‌നന്‍ സിന്‍ഹ യശ്വന്ത് സിന്‍ഹക്കൊപ്പം പങ്കെടുത്തിരുന്നു. ചടങ്ങില്‍ സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിനൊപ്പമാണ് ഇരുവരും വേദി പങ്കിട്ടത്.
Post Your Comments