NattuvarthaLatest News

ജയില്‍പ്പുള്ളിയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തുക 45 ദിവസത്തിനകം നല്‍കണം

പാലക്കാട്: ജയില്‍പ്പുള്ളിയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ . തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് ബസിലാണ് കുടുംബത്തിന് ഒരു ലക്ഷം രൂപ നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കിയത്.കൂടാതെ ഇടക്കാലാശ്വാസമായ ഈ തുക 45 ദിവസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

മണ്ണാര്‍ക്കാട് ആനമൂളി തട്ടാരടിയില്‍ ടിജോതോമസാണ് 2018 മേയ് 6 ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ടിജോയുടെ ഭാര്യക്ക് ഒരു ലക്ഷം രൂപ നല്‍കാനാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പിന്നീട് ഭാര്യ ഷിജിയും അമ്മ സിസിലിയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. ഭര്‍ത്താവ് പൊലീസ് മര്‍ദ്ദനമേറ്റ് മരിച്ചെന്നാണ് ഭാര്യയുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button