മഹാഭാരതം വൈകുന്നുവെന്ന എംടിയുടെ പരാതിയില്‍ കോടതി വിധി പറഞ്ഞപ്പോള്‍ പ്രേക്ഷക ഹൃദയമാണ് നിരാശയിലേക്ക് വീണത്, ചിത്രത്തിനായി എംടിയുടെ തിരക്കഥ ഉപയോഗിക്കാന്‍ പാടില്ലെന്നായിരുന്നു കോടതി തീരുമാനം. താന്‍ തിരക്കഥ നല്‍കിയിട്ട് നാലു വര്‍ഷത്തോളമായെന്നും, തന്റെ ഉത്സാഹം മറ്റുള്ളവര്‍ സിനിമയ്ക്കായി കാണിക്കുന്നില്ലെന്നും എം.ടി ആരോപിച്ചു,അകാരണമായി ചിത്രം വൈകിപ്പിക്കുന്നുവെന്ന എംടിയുടെ പരാമര്‍ശം കോടതി ശരി വയ്ക്കുകയുകായിരുന്നു.
എന്നാല്‍ താന്‍ മഹാഭാരതത്തിന്റെ പ്രാഥമിക ചര്‍ച്ച വേളയിലാണെന്ന് ശ്രീകുമാര്‍ മേനോനും വ്യക്തമാക്കി, ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് നടക്കുന്നതിനാല്‍ തനിക്ക് കുറച്ചു ദിവസങ്ങളായി എംടിയുമായി കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിച്ചില്ലെന്നും, തന്റെ കയ്യില്‍ നിന്ന് വന്ന വീഴ്ച എംടിയെ പറഞ്ഞു മനസിലാക്കുമെന്നും ഒടിയന്‍ സംഭവിക്കുമെന്നും മഹാഭാരതം സംവിധാനം ചെയ്യാനിരിക്കുന്ന ശ്രീകുമാര്‍ മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.
മഹാഭാരതവുമായി ബന്ധപ്പെട്ടു അടുത്തിടെ മോഹന്‍ലാല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ
‘മഹാഭാരതം’ സിനിമ ആകാനുള്ള പോസിബിലിറ്റിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. വലിയ ഒരു സിനിമയായതിനാല്‍ ഇനിയും കുറെയധികം കാര്യങ്ങള്‍ ശരിയാകാനുണ്ട്, മഹാഭാരതം സംഭവിക്കട്ടെയെന്നു നമുക്ക് ഒരുമിച്ച് പ്രേ ചെയ്യാം’.
‘ഒടിയന്‍’, ‘ലൂസിഫര്‍’, ‘ബിഗ് ബ്രദര്‍’ തുടങ്ങിയവയാണ് വരാനിരിക്കുന്ന മറ്റു മോഹന്‍ലാല്‍ ബിഗ് ബജറ്റ് സിനിമകള്‍.പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘ലൂസിഫര്‍’ മാര്‍ച്ച് അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും. മോഹന്‍ലാലിന്‍റെ ഒടുവിലായി പ്രഖ്യാപിച്ച ചിത്രമാണ് ‘ബിഗ് ബ്രദര്‍’. സിദ്ധിഖ് ആണ് ചിത്രത്തിന്റെ സംവിധാനം. ലേഡീസ്&ജെന്റില്‍മാന് ശേഷം മോഹന്‍ലാല്‍- സിദ്ധിഖ് കൂട്ടുകെട്ട് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ‘ബിഗ് ബ്രദര്‍’.
Post Your Comments