പനാജി: ഏഴംഗ സംഘത്തോടൊപ്പം അവധി ആഘോഷിക്കാൻ എത്തിയ യുവാവ് ബീച്ചിൽ മുങ്ങി മരിച്ചു. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ വിശ്വാസ് നായിക് (19) ആണ് വ്യാഴാഴ്ച വൈകീട്ട് ഗോവയിലെ കാലൻഗുട്ട് ബീച്ചിൽ മുങ്ങി മരിച്ചത്. വിശ്വാസ് ഉൾപ്പെടെ മൂന്ന് പേർ കടലിൽ മുങ്ങിയെങ്കിലും രണ്ട് പേരെ രക്ഷപ്പെടുത്തിയിരുന്നു. ശേഷം കടലിൽ പോലീസ് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments