ബോളിവുഡിനെ പിടിച്ചുലച്ച മീടു ചലഞ്ച് ഒടുവില്‍ കോളിവുഡിലേക്കും വ്യാപിക്കുന്നു. കൂടുതല്‍ താരങ്ങള്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങളാണ് മീടു ഹാഷ് ടാഗിലൂടെ ഇപ്പോള്‍ പുറത്തുവരുന്നത്. തമിഴിലെ പ്രശസ്ത ഗായകനായ കാര്‍ത്തികാണ് ഇത്തവണ ആരോപണങ്ങളില്‍ കുടുങ്ങിയിരിക്കുന്നത്. പേരുവെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു യുവതിയാണ് കാര്‍ത്തികിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.
കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് ഒരു ചടങ്ങില്‍ വെച്ച് കാര്‍ത്തിക് ലൈംഗിക ചുവകലര്‍ന്ന ഭാഷയില്‍ സംസാരിച്ചുവെന്നും യുവതിയെ ഓര്‍ത്ത് കാര്‍ത്തിക് സ്വയംഭോഗം ചെയ്യാറുണ്ടെന്നു പറഞ്ഞതായും യുവതി വെളിപ്പെടുത്തുന്നു. മീ ടു ചലഞ്ചുമായി ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചുവന്ന സ്ത്രീക്കുവേണ്ടി സന്ധ്യമേനോന്‍ ആണ് ആരോപണങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് സന്ധ്യ ആരോപണങ്ങള്‍ ഉന്നയിച്ചത്. യുവതിയുടെ വെളിപ്പെടുത്തലുകള്‍ ആടങ്ങിയ സ്‌ക്രീന്‍ഷോട്ടും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
Post Your Comments