ന്യൂഡല്‍ഹി: ലോകവ്യാപകമായി ഇന്റര്‍നെറ്റ് സേവനം ഭാഗികമായി തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പ്രധാനപ്പെട്ട ഡൊമൈന്‍ സെര്‍വറുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇന്റർനെറ്റ് സേവനം തടസപ്പെടുമെന്നാണ് മുന്നറിയിപ്പ്. റഷ്യ ടുഡെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഡൊമൈന്‍ പേരുകള്‍ സംരക്ഷിക്കുന്നതിനായി ക്രിപ്‌റ്റോഗ്രാഫിക് കീ മാറ്റും. സൈബര്‍ ആക്രമണങ്ങള്‍ തടയുന്നതിന്റെ ഭാഗമാണിതെന്ന് ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഓഫ് അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്ബേഴ്‌സ് (ഐകാന്‍) അറിയിച്ചു.
Post Your Comments