ഏറ്റുമാനൂർ: ഏറ്റുമാനൂർ-അയർക്കുന്നം റോഡ് നവീകരണത്തിന് തുക അനുവദിച്ചു . കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് ഏറ്റുമാനൂർ-അയർക്കുന്നം റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിന് 10 കോടി രൂപ അനുവദിച്ചതായി ജോസ് കെ.മാണി എം.പി വ്യക്തമാക്കി .
അയർക്കുന്നത്തുനിന്ന് പുളിഞ്ചുവട്-ആറുമാനൂർ-പട്ടർമഠം പാലം-കണ്ണംപുരയിടം-മാടപ്പാട്-മേക്കുന്ന്-ഊറ്റക്കുഴി-കോണിക്കൽപടി വഴി ഏറ്റുമാനൂരിൽ എത്തിച്ചേരുന്ന റോഡാണ് ആധുനിക നിലവാരത്തിൽ ഉയർത്തുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നത് . ആധുനിക നിലവാരത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിലാണ് റോഡ് നിർമിക്കുന്നത് .
ഇപ്പോഴുള്ള റോഡ് മൂന്നു തട്ടുകളിലായി ടാർ ചെയ്ത് മികച്ച സിഗ്നൽ സംവിധാനങ്ങളോടുംകൂടിയാണ് വികസിപ്പിക്കുന്നത്. വർഷങ്ങളായി പുനർനിർമാണം നടക്കാത്ത റോഡാണിത്. നൂറുകണക്കിന് വാഹനങ്ങളാണ് ഈറോഡിൽകൂടി ദിവസേന യാത്രചെയ്യുന്നത് .
Post Your Comments