തെലങ്കാനയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 സീറ്റുകള്‍ നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇതിനായി എല്ലാ വീടുകളിലും കയറി പ്രചരണം നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം. രണ്ട് മാസത്തിനുള്ളില്‍ എല്ലാ വീടുകളിലും കയറി കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി അണികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് കൂടാതെ ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വീഴ്ചകളും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തെലങ്കാനയില്‍ ടി.ആര്‍.എസും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ബി.ജെ.പിയുടെ പുതിയ നീക്കം. ഓരോ നിയമസഭാ മണ്ഡലത്തിലും ഒരൊറ്റ വീടു പോലും പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കാതെ വിട്ടുപോകരുതെന്ന് അമിത് ഷാ നിര്‍ദേശിച്ചു.
പ്രാദേശിക നേതാക്കളുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.യുവാക്കള്‍, ദളിതര്‍, കൃഷിക്കാര്‍ തുടങ്ങിയവര്‍ ടി.ആര്‍.എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരാണെന്നാണ് ബി.ജെ.പിയുടെ നിഗമനം. മഹാരാജ അഗ്രസെന്‍ ജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ ഹൈദരാബാദിലെത്തിയതായിരുന്നു അമിത് ഷാ. അദ്ദേഹം മുപ്പതോളം സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Post Your Comments