തൃശൂര്‍: സംസ്ഥാനത്ത് രണ്ടിടങ്ങളിലായി എ.ടി.എം കവര്‍ച്ച. ചാലക്കുടി കൊരട്ടിയിലും കൊച്ചി ഇരുമ്പനത്തും സംഘം കവര്‍ന്നത് 35 ലക്ഷം രൂപ.കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം കൗണ്ടര്‍ കുത്തിത്തുറന്ന് സംഘം 10 ലക്ഷം രൂപ കവര്‍ന്നു. പുലര്‍ച്ചെയായിരുന്നു മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഭിത്തി തുരന്നായിരുന്നു മോഷണം. സിസിടിവി ക്യാമറ സ്്രേപ പെയിന്റ് ഉപയോഗിച്ച് മറച്ചിരുന്നു.
തൃപ്പുണിത്തുറ ഇരുമ്പനത്തും എ.ടി.എം കുത്തിത്തുറന്ന് എസി.ബി.ഐയുടെ എ.ടി.എമ്മില്‍ നിന്ന് 25 ലക്ഷം രൂപ കവര്‍ന്നു. തൃക്കാക്കര അസിസ്റ്റന്‍ഡ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഉന്നത പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുമ്പനത്തിന് പുറമെ കൊച്ചിയില്‍ മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്‍ച്ചക്കുള്ള ശ്രമം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
Post Your Comments