കൊച്ചി : എടിഎം കവർച്ച സംഘം സഞ്ചരിച്ച വാഹനം കണ്ടെത്തി. ചാലക്കുടി ഹൈസ്ക്കൂൾ ഗ്രൗണ്ടിന് സമീപനം ഉപേക്ഷിച്ച നിലയിലാണ് വാഹനം കണ്ടെത്തിയത്. അതേസമയം കോട്ടയത്തെ എടിഎമ്മിൽ നിന്ന് പണം നഷ്ടമായില്ലെന്നു എസ്.പി എസ് ഹരിശങ്കർ. എടിഎമ്മിനുള്ളിലെ സിസിടിവി ക്യാമറ മറക്കാനുള്ള ശ്രമമാണ് നടന്നതെന്നും സംഘം എടിഎമ്മിൽ തൊട്ടിട്ടില്ലെന്നും എസ്പി അറിയിച്ചു. അതേസമയം കോട്ടയം രജിസ്ട്രേഷനിലുള്ള വാഹനത്തിലാണ് പ്രതികൾ എത്തിയതെന്ന് കണ്ടെത്തിയട്ടുണ്ട്. ഈ വാഹനം മോഷ്ടിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു. അന്തർസംസ്ഥാന പ്രൊഫഷണൽ കവർച്ചാ സംഘമാണ് കൃത്യത്തിന് പിന്നിലെന്നാണ് നിഗമനം.
എറണാകുളം ഇരുമ്പനത്തുനിന്ന് 25 ലക്ഷവും തൃശൂർ കൊരട്ടിയിൽ നിന്ന് 10 ലക്ഷവുമാണ് ഇവർ കവർന്നത്. ഒറ്റ രാത്രി കൊണ്ട് നാലു എടിഎമ്മുകളായിരുന്നു കവർച്ചാ സംഘത്തിന്റെ ലക്ഷ്യം. ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം മെഷീൻ തകർത്തായിരുന്നു തൃശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎമ്മിൽ നിന്നും തൃപ്പൂണിത്തുറ ഇരുന്പനത്തെ എസ് ബി ഐ എടിഎമ്മിൽനിന്നും പണം കവർന്നത്. പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ എടിഎമ്മിനുളളിൽ കടന്ന് കയ്യിൽ കരുതിയിരുന്ന സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് സിസിടിവി ക്യാമറ നശിപ്പിച്ചു. ഒരാൾ വാഹനത്തിൽത്തന്നെയിരുന്നു. കവർന്ന പണവുമായി എടിഎം പരിസരത്തുനിന്ന് മിനിറ്റുകൾക്കുളളിൽ രക്ഷപെട്ടു.
കൊരട്ടയിലെയും ഇരുമ്പനത്തെയും എ ടി എമ്മുകളിലെ രണ്ടാമത്തെ സിസിടിവി ക്യാമറിയിൽ നിന്നാണ് കവർച്ചക്കാരുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്.ഇരുവരും തുണി ഉപയോഗിച്ച് മുഖം മറച്ചിരുന്നു. ഇതിൽ ഒരാള്‍ കോട്ടയത്ത് മുമ്പു നടന്ന എടിഎം കവർച്ചയിലും പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞു. കോട്ടയത്ത് മോനിപ്പളളിയിലും വെമ്പളളിയിലും സമാനരീതിയിൽ മോഷണശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
Post Your Comments