ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധിയില്‍ അതൃപ്തി അറിയിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിഷയത്തില്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല യുവതി പ്രവേശത്തിനെതിരെയുള്ള ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയേ ആണ് താന്‍ സ്വാഗതം ചെയ്യുന്നതെന്നും ഉത്തരവിനെതിരെ സ്ത്രീകള്‍ രംഗത്തിറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ലെന്നും അറ്റോണി ജനറല്‍ പ്രതികരിച്ചു.
ജനങ്ങളുടെ വികാരം മാനിക്കാതെ തീരുമാനമെടുക്കുണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ സത്രീപ്രവേശനം ഉണ്ടായാൽ ദൈവകോപം ഉണ്ടാകുമെന്ന് പ്രതിഷേധിക്കുന്ന സത്രീകൾ ഭയക്കുന്നു. കേരളത്തിലെ പ്രളയം പോലും അതിന് കാരണമെന്ന് പലരും കരുതുന്നുവെന്നും അറ്റോർണി ജനറൽ പറഞ്ഞു. യുവതി പ്രവേശനത്തിനെതിരായ പ്രതിഷേധം കേരളത്തില്‍ ശക്തമായ പശ്ചാത്തലത്തിലാണ് അറ്റോണി ജനറലിന്റെ പ്രസ്താവന.
https://youtu.be/EcEO8nLLNrA
Post Your Comments