CricketLatest News

ക്രിക്കറ്റാരാധകര്‍ക്ക് ഉണര്‍വ്വായി ഇന്ത്യന്‍ നായകന്‍ കോഹ്ലിയുടെ തിരിച്ചുവരവ് , ഏകദിനത്തിന് കളമൊരുങ്ങി

ഏഷ്യാകപ്പില്‍ നിന്ന് വിട്ട് നിന്ന് വിശ്രമത്തിലായിരുന്ന കോഹ്ലി വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടുന്ന ആദ്യ രണ്ട് ഏകദിനത്തില്‍ ബാറ്റ് വീശുമെന്ന് ഔദ്ധ്യോഗിക പ്രഖ്യാപനം വന്ന് കഴിഞ്ഞു. ഇന്ത്യന്‍ നായകനൊപ്പം കളം വാഴാന്‍ 13 അംഗ ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിച്ചു.

മുംബെെയ്:  വെസ്റ്റ് ഇന്‍ഡീസ് ടീമിനെ ബാറ്റിനാല്‍ വിറപ്പിക്കുന്നതിനായി ഇന്ത്യയുടെ സൂപ്പര്‍ ബാസ്റ്റ്മാന്‍ വീരാട് കോഹ് ലി ഇന്ത്യയുടെ ജോഴ് സിയണിയും. ഒപ്പം ധോണിയും കളത്തില്‍ മാറ്റുരക്കുമെന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് പുതുപ്രതീക്ഷ പകര്‍ന്ന് നല്‍കുന്നതാണ്. ഏഷ്യാകപ്പില്‍ നിന്ന് വിട്ട് നിന്ന് വിശ്രമത്തിലായിരുന്ന കോഹ് ലി വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടുന്ന ആദ്യ രണ്ട് ഏകദിനത്തില്‍ ബാറ്റ് വീശുമെന്ന് ഔദ്ധ്യോഗിക പ്രഖ്യാപനം വന്ന് കഴിഞ്ഞു. ഇന്ത്യന്‍ നായകനൊപ്പം കളം വാഴാന്‍ 13 അംഗ ഇന്ത്യന്‍ ടീമിനേയും പ്രഖ്യാപിച്ചു.

വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ഏകദിനത്തില്‍ മാറ്റുരക്കുന്ന ഇന്ത്യന്‍ ടീം: .

വിരാട് കൊഹ്‌ലി(ക്യാപ്‌റ്റന്‍), രോഹിത് ശര്‍മ(വൈസ് ക്യാപ്‌റ്റന്‍), ശിഖര്‍ ധവാന്‍, അംബാട്ടി റായിഡു, മനീഷ് പാണ്ഡെ, എം.എസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷാമി, ഖലീല്‍ അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, സിദ്ദാര്‍ഥ് കൗള്‍.

യുവതാരം ഋഷഭ് പന്തിനെ പതിനാലംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏഷ്യാ കപ്പിനിടെ പരിക്കേറ്റ കേദാര്‍ ജാദവിനേയും ഹര്‍ദ്ദിക് പാണ്ഡ്യയേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ദിനേശ് കാര്‍ത്തിക്കിനും സ്ഥാനം ലഭിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡ‌ിസിനെതിരെ ടെസ്റ്റ് പരമ്ബരയില്‍ നിന്ന് വിശ്രമം അനുവദിച്ച പേസര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുറയും ഏകദിന പരമ്ബരയ്ക്കുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button