Latest NewsKerala

വെള്ളാപ്പള്ളിയെ അനുനയിപ്പിക്കാന്‍ നീക്കങ്ങളുമായി ആര്‍.എസ്.എസ്

അദ്ദേഹം പ്രതിഷേധത്തില്‍ ഹിന്ദുസമാജത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു വ്യക്തമാക്കി

കോട്ടയം: ശബരിമല വിഷയത്തില്‍ തങ്ങളുമായി ഇടഞ്ഞ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശനെ അനുനയിപ്പിക്കാന്‍ ആര്‍.എസ്.എസ് പാളയത്തില്‍ നീക്കം. ഇതിന്റെ ഭാഗമായി അയ്യപ്പ കര്‍മ്മസമിതി പ്രതിനിധികള്‍ വൈകിട്ട് വെള്ളാപള്ളിയെ സന്ദര്‍ശിക്കും. വെള്ളാപള്ളിയെ അനുനയിപ്പിച്ച് തങ്ങള്‍ക്കൊപ്പം നിര്‍ത്താമെന്ന വിശ്വാസത്തിലാണ് ഹിന്ദു ഐക്യവേദി. അദ്ദേഹം പ്രതിഷേധത്തില്‍ ഹിന്ദുസമാജത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു വ്യക്തമാക്കി.

ശബരിമല വിധിയില്‍ അനുകൂല നിലപാടുമായി നേരത്തെ തന്നെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തു വന്നിരുന്നു.സു്പ്രീം കോടതി വിധിയെ അംഗീകരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നായിരുന്നു വിധിയെ തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ മറുപടി. സമരത്തിന് അണിനിരക്കുന്ന രാജകുടുംബത്തേയും ബിജെപി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളെ വിമര്‍ശിക്കാനും അദ്ദേഹം മറന്നിരുന്നില്ല. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആശ്വാസം പകരുന്നതായിരുന്നു വെള്ളാപള്ളിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button