Latest NewsKeralaIndia

ശബരിമല ആരുടെയും പിതൃസ്വത്തല്ല, ഭീഷണി വേണ്ട, ഞങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം ; തൃപ്തി ദേശായി

തിരുവനന്തപുരം: ശബരിമല നട തുറക്കാന്‍ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അടക്കം തല്‍ക്കാലം വിധിയില്‍ മാറ്റം വരില്ല. ഇതോടെ നിലവില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരം ഒരുങ്ങിയിരിക്കയാണ്. ഈ അവസരത്തിൽ ശബരിമലയിൽ കയറുമെന്ന പ്രസ്താവനയുമായി തൃപ്തി ദേശായി രംഗത്ത്.

താന്‍ ഈ മണ്ഡലകാലത്ത് തന്നെ അയ്യപ്പനെ തൊഴാന്‍ എത്തുമെന്ന് വ്യക്തമാക്കിയ തൃപ്തി പോരാട്ടം ലിംഗസമത്വത്തിന് വേണ്ടിയായിരുന്നവെന്നും തങ്ങൾ അവിടെയെത്തിയാൽ സംരക്ഷണം നൽകേണ്ടത് സംസ്ഥാന സർക്കാർ ആണെന്നും പറഞ്ഞു. ശബരിമല ആരുടെയും പിതൃസ്വത്തല്ല, അവിടെ കയറിക്കോളാന്‍ അനുവാദം തന്നത് സുപ്രീംകോടതിയാണ് ഞങ്ങളെ സുരക്ഷിതമായി ശബരിമലയില്‍ എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഉറപ്പായിട്ടും വരും- തൃപ്തി ദേശായി അഭിമുഖത്തില്‍ പറഞ്ഞു.

.റിവ്യൂ ഹര്‍ജിവെറുതെ സമയം കളയാനുള്ള ഉപാധി മാത്രമാണെന്നും അവര്‍ പറയുന്നു. സുപ്രധാനമായ ഈ വിധിക്ക് വേണ്ടി പോരാടിയ വ്യക്തി ആയതു കൊണ്ട് തനിക്ക് നിരവധി ഭീഷണികള്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. ശബരിമലയില്‍ കയറുമെന്ന് പറഞ്ഞതിന് ശേഷം കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി ഭീഷണി ഫോണ്‍ കോളുകളുംസന്ദേശങ്ങളും വന്നിട്ടുണ്ട്. അത്തരം ഭീഷണികള്‍ക്ക് മുന്നില്‍ പതറുന്ന ആളല്ല ഞാന്‍. സൈബറിടത്തിലും വലിയതോതില്‍ കാമ്പയിന്‍ നടക്കുകയാണെന്നറിയാം. വന്നാല്‍, മര്‍ദ്ദിക്കുമെന്നും തല്ലുമെന്നും കൊല്ലുമെന്നും അങ്ങനെ പലതരത്തില്‍. ഇതൊന്നും താൻ കണക്കാക്കുന്നില്ലെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button