KeralaLatest News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 14 മുതല്‍ ഈ ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

പാലക്കാട്: 14 മുതല്‍ നവംബര്‍ ഒന്നുവരെ ട്രെയിന്‍ സമയം പുനഃക്രമീകരിച്ചു. ഒല്ലൂര്‍-വള്ളത്തോള്‍ നഗര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സമയം പുനഃക്രമീകരിച്ചതെന്ന് റെയില്‍വേ അറിയിച്ചു. സമയം മാറുന്ന ട്രെയിനുകളുടെ വിവരം ചുവടെ;

മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം എക്സ്പ്രസ് 14,17,20,24, 26,27,28,31 തീയതികളില്‍ ഷൊര്‍ണൂരില്‍ 90 മിനുട്ട് പിടിച്ചിടും. ബിലാസ്പൂര്‍-തിരുനെല്‍വേലി വീക്കിലി എക്സ്പ്രസ് 17,24 തീയതികളില്‍ പാലക്കാട് ജംഗ്ഷനിലും, നിസാമുദ്ദീന്‍-തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് വീക്കിലി എക്സ്പ്രസ് 31 ന് വള്ളത്തോല്‍ നഗറിലും മൂന്നു മണിക്കൂര്‍ വീതം പിടിച്ചിട്ടേക്കും.

ഹൈദരാബാദ്-കൊച്ചുവേളി എക്സ്പ്രസ് 14 ന് പാലക്കാട് ജംഗ്ഷനിലും, 21നും 28 നും മുളഹ്കുന്നത്തുകാവ് ജംഗ്ഷനിലും രണ്ടു മണഇക്കൂര്‍ വീതം പിടിച്ചിട്ടേക്കുമെന്ന് റെയില്‍വേ അറിയിച്ചു. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ എന്നിവ തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ യാത്ര അവസാനിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button