KeralaLatest NewsIndia

ആർ എസ്‌ സ് വിളിച്ചു ചേര്‍ത്ത ഹിന്ദുനേതൃസംഗമത്തില്‍ പങ്കെടുത്തത് 65 സംഘടനകള്‍, വരാനിരിക്കുന്നത് വലിയ പ്രക്ഷോഭം: വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച

ഹൈന്ദവ സമൂഹത്തെ ഒന്നിച്ചണിനിരത്തി വലിയ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് ശബരിമല കര്‍മ്മ സമിതി

ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത ഹിന്ദുനേതൃസംഗമത്തില്‍ പങ്കെടുത്തത് എന്‍എസ്എസ് ഉള്‍പ്പടെ 65 സംഘടനകള്‍. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തും. മറ്റ് സംഘടനാ നേതാക്കളെയും കാണുന്നുണ്ട്. ശബരിമവിഷയത്തില്‍ വിശ്വാസികള്‍ നടത്തുന്ന സമരത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, സുഭാഷ് വാസു തുടങ്ങിയ നേതാക്കള്‍ സമരത്തിനൊപ്പമുണ്ട്.  

വലിയ പ്രതിഷേധമാണ് എസ്എന്‍ഡിപി അണികളില്‍ നിന്ന് തന്നെ വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് കര്‍മ്മ സമിതി നേതാക്കള്‍ വെള്ളാപ്പള്ളിയെ കാണുന്നത്. വെള്ളാപ്പള്ളി സമരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് ഹിന്ദു ഐക്യവേദി നേതാക്കള്‍ പ്രതികരിച്ചു.ഗുരുസ്വാമിമാരെ അണിനിരത്തി ഗ്രാമയാത്രകള്‍ നടത്താനും, ശബരി നടതുറക്കുന്ന ഈ മാസം 17ന് നിലയ്ക്കലും, എരുമേലിയിലും പ്രതിഷേധം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 

തന്ത്രിവര്യന്മാര്‍, സന്യാസ പ്രമുഖര്‍ എന്നിവരടങ്ങിയ ഹൈന്ദവസംഘടന പ്രതിനിധികളുടെ യോഗമാണ് ശബരിമല കര്‍മ്മ സമിതി ഇന്ന് വിളിച്ചു ചേര്‍ത്തത്.റോഡ് ഉപരോധവും നാമജപയാത്രയും വിജയമായതിന് പിറകെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും ഇന്ന് കോട്ടയത്ത് ചേര്‍ന്ന ശബരിമല കര്‍മ്മ സമിതി വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു.

യോഗത്തില്‍ 65 ഹിന്ദു സംഘടനകള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ എസ്എന്‍ഡിപി പങ്കെടുത്തിരുന്നില്ല. ശബരിമലയില്‍ നിലപാട് വിശദീകരിക്കാന്‍ 140 എംഎല്‍എമാരെ കാണാനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button