ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കുറച്ചെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയാണ് കേരള ബിജെപി ഘടകം ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലുളള അതേ നിലാപാടാണ് യുഡിഎഫിന് ഇപ്പോഴും ഉളളതെന്നും ആ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഫെയ്സ് ബുക്കിലൂടെ ശബരിമല വിഷയത്തില്‍ പ്രതികരിച്ചതിന്‍റെ പൂര്‍ണ്ണരൂപം….
ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്നും സിപിഎമ്മും ആര്‍.എസ്.എസും പിന്തിരിയണം.ഇരുകൂട്ടരുടേയും ലക്‌ഷ്യം ഏകീകൃത സിവില്‍ കോഡ് രാജ്യത്തു നടപ്പിലാക്കുക എന്നതാണ്. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫിന് ഒറ്റനിലപാട് മാത്രം. ഉമ്മന്‍ചാണ്ടിസര്‍ക്കാരിന്റെ കാലത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. വിശ്വാസികള്‍ക്ക് ഭരണഘടന യുടെ 25,26 ആര്‍ട്ടിക്കിള്‍ പ്രകാരം ഉറപ്പ് നല്‍കുന്ന അവകാശത്തോടൊപ്പമാണ് യുഡിഎഫ് നില്‍ക്കുന്നത്. സുപ്രീംകോടതി വിധി ഉണ്ടായതിനു ശേഷം സ്ഥിതിഗതികള്‍ എങ്ങനെ കൂടുതല്‍ വഷളാക്കാം എന്ന് ഗവേഷണം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്.പക്വതയോടെ അല്ല മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്. അതേസമയം മുതലെടുപ്പിനുള്ള അവസരമാക്കി മാറ്റുകയാണ് ബിജെപി ചെയ്യുന്നത്.
ഇടപെടുന്ന കാര്യത്തില്‍ ഇത്തിരിയെങ്കിലും ആത്മാര്‍ഥത ഉണ്ടെങ്കില്‍, കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്തി ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുകയാണ് കേരള ബിജെപി ഘടകം ചെയ്യേണ്ടത്.
https://www.facebook.com/rameshchennithala/posts/2061665980558564?__xts__%5B0%5D=68.ARCj3Bld_5NEFFfh0LKEcD1zZZYWgD7Ae5jPxwIkMnUWoml8BYeiIPyd52OrpNFqq8GPWgYXZjjj8Juh3ITeEbmslUEVNTwwrjgA8SUCGMOaxzqiTk1H7R4fyexmF3NkqwlWwocyjan4UrMtsf5qScJpX3bVLz7tbU-vKvzu6b8GnIqarmhEPw&__tn__=-R
Post Your Comments