KeralaLatest NewsIndia

പള്ളി തർക്കം: സുപ്രീം കോടതിവിധി നടപ്പാക്കിയില്ല, കേരള സർക്കാരിനെതിരെ കോടതിയലക്ഷ്യ ഹർജി

1934ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പായിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.

ഡല്‍ഹി: പള്ളിതര്‍ക്ക കേസിലെ വിധി നടപ്പാക്കാത്തതിന് സംസ്ഥാന സര്‍ക്കാരിന് എതിരെ സുപ്രീം കോടതിയില്‍ കോടതി അലക്ഷ്യ ഹര്‍ജി. ഓര്‍ത്തഡോക്‌സ് വിഭാഗക്കാരാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്. ഓര്‍ത്തഡോക്‌സ് യാക്കോബായ തര്‍ക്കം നടക്കുന്ന പിറവം പള്ളിക്കേസിലെ വിധി നടപ്പാക്കാത്തതിനെതിരെയാണ് ഹര്‍ജി

1934 ലെ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന വിധി നടപ്പായിട്ടില്ലെന്നു ഹര്‍ജിയില്‍ പറയുന്നു. വിധി വന്ന ശേഷവും ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ ആകൂന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button