Latest NewsIndia

ശബരിമല സമരത്തിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ന്യൂഡല്‍ഹി•ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ നടക്കുന്ന സമരത്തെ വിമര്‍ശിച്ച് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം നടത്തുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്ന് അവര്‍ പറഞ്ഞു.

ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയിലേക്ക് പോയാല്‍ മതി. പോകാനായി ആരെയും നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍ ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്. അത് അവരുടെ അവകാശമാണ്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെടുന്നവരുടെ അവകാശവും പ്രവേശിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ അവകാശവും തുല്യമാണെന്നും രേഖ ശര്‍മ പറഞ്ഞു.

ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നിയമവും നിലനില്‍ക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button