Latest NewsIndia

മീ ടു കത്തുന്നു: എം ജെ അക്ബറിന്റെ വിദേശ പര്യടനം വെട്ടിച്ചുരുക്കാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: രാജ്യത്ത് മീ ടു ക്യാമ്പയിന്‍ ശക്തമായതോടെ ആരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിനോട് വിദേശ പര്യടനം വെട്ടിച്ചുരുക്കി ഇന്ത്യയിലെത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഇദ്ദേഹത്തിിനെതിരെ നിരവധി ലൈംഗിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. അതേസമയം വിഷയത്തില്‍ എം.ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടുമെന്നും സൂചനയുണ്ട്.

മാധ്യമ പ്രവര്‍ത്തകയായ പ്രിയ രമണിയാണ് എം.ജെ അക്ബറിനെതിരെ ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.  കാബിനില്‍വച്ച് അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചതും ശാരീരികമായി പീഡിപ്പിച്ചതും ഇവര്‍ തുറന്നു പറഞ്ഞു. പിന്നീട് മീ ടൂ ക്യാംപെയിന്റെ ഭാഗമായി 7 വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയും അക്ബറിനെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു.

പ്രതിപക്ഷവും വലിയ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായത്. നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഉടന്‍ തിരിച്ചെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അതേ സമയം എം.ജെ അക്ബറിനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button