KeralaLatest News

മന്ത്രിയുടെ ഇടപെടല്‍: കുതിരാനിലെ ഗതാഗത കുരുക്കഴിക്കുന്നു

അഞ്ചര കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ടാറിടല്‍ ഇനിയും ബാക്കിയുണ്ട്

കുതിരാന്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്റെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുപ്രധാന ദേശീയ പാതയായ കുതിരാനില്‍ ഗതാഗതക്കുരുക്ക് ഒഴിഞ്ഞു തുടങ്ങി. മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത സഞ്ചാരയോഗ്യമാക്കുന്നതിനായി പൊതുമരാമത്തുമന്ത്രി കരാര്‍ കമ്പനിക്കു നല്‍കിയ സമയപരിധി ബുധനാഴ്ചയാണ് അവസാനിച്ചത്.

തകര്‍ന്ന ഭാഗങ്ങളില്‍ പൂര്‍ണമായി ടാറിടല്‍ നടത്താനും മറ്റിടങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തി പാത ഗതാഗതയോഗ്യമാക്കാനുമായി 15 ദിവസമാണ് മന്ത്രി നല്‍കിയിരുന്നത്. കഴിഞ്ഞ 25നായിരുന്നു ഇത്. കമ്പനിയുടെ അനാസ്ഥ കാരണം അപകടങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60 പേരാണെന്ന കാര്യം ചൂണ്ടിക്കാണിച്ച് സാമാജികരും കമ്പനിക്കെതിരെ തിരിഞ്ഞു.

അഞ്ചര കിലോമീറ്റര്‍ റോഡില്‍ ഒരു കിലോമീറ്റര്‍ ടാറിടല്‍ ഇനിയും ബാക്കിയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ കുതിരാന്‍, പട്ടിക്കാട്, പീച്ചി റോഡ് ജങ്ഷന്‍, മുടിക്കോട്, മുളയം റോഡ്, മണ്ണുത്തി, പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി എന്നിവിടങ്ങളില്‍ പൂര്‍ണമായും ടാറിടല്‍ നടത്തണമെന്നായിരുന്നു നിര്‍ദേശം. പത്തിനകം പണി തീര്‍ക്കുന്നതിനായി മുടിക്കോട്, മുളയം റോഡ് എന്നിവിടങ്ങളില്‍ കുഴിയടക്കല്‍ മാത്രമാണ് ചെയ്തത്. വഴുക്കുമ്പാറയില്‍ പൂര്‍ണമായും ടാറിടല്‍ നടത്തുമെന്നു പറഞ്ഞിരുന്നെങ്കിലും നടന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button