തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമലയിലേയ്ക്ക് സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയ്‌ക്കെതിരെ ശക്തമായ സമരപരിപാടികളാണ് കേരളത്തിനകത്തും പുറത്തും നടക്കുന്നത്. എന്നാല്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ മൗനമാണ് ഏവരേയും അമ്പരപ്പിച്ചത്. എന്നാല്‍ ഇതിനിടെ ചില അഭ്യൂഹങ്ങളും പരന്നു. ഇതോടെ സംസ്ഥാനത്ത് ആരംഭിച്ച പ്രതിഷേധങ്ങള്‍ക്ക് ശക്തി പകരാന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമെന്ന വാര്‍ത്തകളോട് പ്രതികരണവുമായി കുമ്മനം രാജശേഖരന്‍. തിരികെ എത്തുമെന്ന വാര്‍ത്തകളെ കുറിച്ച് അറിവില്ലെന്നും രാഷ്ട്രപതി പറയുന്നത് അനുസരിക്കാന്‍ മാത്രമാണ് സാധിക്കുകയുള്ളുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പ്രതികരിച്ചു.
തന്റെ താത്പര്യമനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇന്ന് മിസോറാം ഗവര്‍ണറായി ഇരിക്കേണ്ടി വരില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ നിക്ഷ്പ്തമായിട്ടുള്ള ചുമതല ഭംഗിയായി ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി എന്ത് കേള്‍ക്കുന്നുവോ അത് കേള്‍ക്കാന്‍ താന്‍ തയ്യാറാണ്.ഗവര്‍ണര്‍ എന്ന നിലയില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് അഭിപ്രായം പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിഷേധങ്ങള്‍ നടത്തിയതില്‍ സംഘപരിവാര്‍ സംഘടനകളും ബി.ജെ.പിയും തമ്മില്‍ ഏകോപനക്കുറവ് ഉണ്ടായെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കുമ്മനം രാജശേഖരന്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വരികയാണെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ബി.ജെപി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിക്കാന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചത്.
Post Your Comments