ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ബിഎസ്പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചതാണെന്നാണ് അറിവ്. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്.
രാജിവയ്ക്കാനുള്ള കാരണം അദ്ദേഹം വ്യക്തമാക്കിയില്ല. രാജിക്കുമുമ്പ് മായാവതിയുമായി ചര്‍ച്ച ചെയ്തില്ലെന്നും മഹേഷ് പറഞ്ഞു. ബിഎസ്പിയോ മായാവതിയോ സംഭവത്തില്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമില്ലെന്നു മായാവതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മഹേഷിന്റെ രാജി.
Post Your Comments