തിരുവനന്തപുരം : ശബരിമല കയറാന്‍ തയ്യാറെന്ന് വെളിപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവര്‍ത്തക ശിവാനി സ്പോലിയ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശബരിമല വിഷയത്തില്‍ മല കയറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശിവാനി കുറിപ്പിട്ടിരിക്കുന്നത്. കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ് ഇവര്‍. ധീരമായ നിലപാടെടുത്ത പിണറായി വിജയനെയും അഭിനന്ദിച്ചിട്ടുണ്ട്.ആചാരങ്ങളുടെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവേചനങ്ങള്‍ അവസാനിപ്പിക്കാന്‍ ഈ തീരുമാനം സഹായിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.
മാധ്യമങ്ങളിലൂടെയാണ് ശബരിമല വിഷയത്തെക്കുറിച്ച് അറിയുന്നത്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്. സമൂഹത്തോടുള്ള ഭയം നിമിത്തം ശബരിമല കയറാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും ഇവര്‍ പറയുന്നു. ശബരിമല കയറാനുള്ള എല്ലാ പിന്തുണയും സംരക്ഷണവും തനിക്കും അതുപോലെ മറ്റ് സ്ത്രീകള്‍ക്കും നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ശിവാനി തന്റേ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Post Your Comments