![](/wp-content/uploads/2018/10/arest-new-1.jpg)
മലപ്പുറം: മലപ്പുറത്ത് കുഴല്‍പ്പണവുമായി രണ്ടുപേർ പിടിയിൽ .ഒരു കോടി 34 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി രണ്ടു പേര്‍ പിടിയില്‍. വള്ളുവമ്പ്രം സ്വദേശികളായ പാലേക്കോട് അന്‍വര്‍ ഷഹാദ്(32), ഉള്ളാട്ട്പറമ്പില്‍ റിയാസ് ബാബു(26) എന്നിവരാണ് പിടിയിലായത്. 500 രൂപയുടെ നോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. നിലമ്പൂര്‍ പൊലീസാണ് ഇവരെ പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച മാരുതി റിറ്റ്‌സ് കാറിന്റെ ഡോറിലാണ് പണം സൂക്ഷിച്ചിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി.
നിലമ്പൂര്‍ സിഐ കെഎം ബിജു, എസ്‌ഐ ജയപ്രകാശ്, വനിതാ എസ്‌ഐ റസിയ ബങ്കാളത്ത്, എഎസ്‌ഐ മോഹന്‍ദാസ്, സിപിഒമാരായ പ്രദീപ് മാത്യൂസ്, സുരേഷ് ബാബു, സര്‍ജാസ്, ജയരാജ്, നൗഷാദ് തുടങ്ങിയവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയതും കേസ് അന്വേഷിക്കുന്നതും.
Post Your Comments