ആലപ്പുഴ: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ബഹളം വെക്കുന്നത് വീട്ടില്‍ നിന്നിറങ്ങിയാല്‍ ഒരു നായയുടെ പിന്തുണയില്ലാത്തവരാണെന്ന് തുറന്നടിച്ച് മന്ത്രി ജി സുധാകരന്. രാജകൊട്ടാരത്തില്‍ ഉള്ളവരെ നാട്ടുകാര്‍ കാണുന്നത് ഇതുപോലുള്ള അവസരത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രെസ്സുകാര് രാജ വാഴ്ചയുടെ ഉച്ചിഷ്ടം കഴിക്കുകയാണ്. സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ച എസ്എന്‍ഡിപി യുടെ നിലപാട് നല്ലതിനാണെന്നും സമരക്കാരില്‍ നാലുപേരുടെ പിന്തുണ ഉള്ളത് എന്‍എസ്എസ്സിന് മാത്രമെന്നും സുധാകരന് പറഞ്ഞു.
Post Your Comments