കൊച്ചി: ശബരിമല വീണ്ടും വിവാദ കുരുക്കില്‍. ബ്രാഹ്മണനല്ല എന്നു ചൂണ്ടിക്കാട്ടി ശബരിമല മേല്‍ശാന്തി നിയമനത്തിനു സമര്‍പ്പിച്ച പിന്നാക്കക്കാരന്റെ അപേക്ഷ തള്ളി. കോട്ടയം സ്വദേശി സി.വി വിഷ്ണുനാരായണന്‍ സമര്‍പ്പിച്ച അപേക്ഷയാണ് തള്ളിയത്. ”മലയാള ബ്രാഹ്മണനല്ലാത്തതിനാല്‍ നിരസിക്കുന്നു” എന്ന ദേവസ്വം സെക്രട്ടറി എസ്. ജയശ്രീയുടെ റിജക്ഷന്‍ മെമ്മോ ചൊവ്വാഴ്ച ലഭിച്ചു. ക്ഷേത്രത്തില്‍ മേല്‍ശാന്തിയാണ് അപേക്ഷ സമര്‍പ്പിച്ച വിഷ്ണുനാരായണന്‍. ഇതാദ്യമായല്ല വിഷ്ണുനാരായണന്റെ അപേക്ഷ നിരസിക്കുന്നത്. കഴിഞ്ഞ വര്‍ഷവും മേല്‍ശാന്തി നിയമനത്തിനായി വിഷ്ണു നാരായണന്‍ അപേക്ഷ നല്‍കിയിരുന്നു. അന്ന് അപേകഷ നിരസിച്ചുവെങ്കിലും അഭിമുഖത്തിന് വിളിച്ചിരുന്നില്ല. എന്നാല്‍ ഇതു സംബന്ധിച്ച കേസ് ഇപ്പോഴും ഹൈക്കോടതിയില്‍ നിലനില്‍ക്കുകയാണ്. ബ്രാഹ്മണ സമുദായംഗമല്ല എന്നതൊഴിച്ചാല്‍ മേല്‍ശാന്തിക്ക് ബോര്‍ഡ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള എല്ലാ യോഗ്യതകളും പാലിക്കുന്നയാളാണ് വിഷ്ണു നാരായണന്‍.
ദേവസ്വം ബോര്‍ഡുകളിലെ ശാന്തി നിയമനങ്ങളില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവ് നില നില്‍ക്കുമ്പോഴാണ് ജനനം സംബന്ധിച്ച ജാതിയുമായി ബന്ധപ്പെട്ട് വിഷ്ണു നാരായണന്റെ അപേക്ഷ വീണ്ടും തള്ളിയിരിക്കുന്നത്. 2002 ലാണ് സുപ്രീംകോടതി ജാതി വിവേചനത്തിനെതിരേ ഉത്തരവ് പുറപ്പെടുവിച്ചത്. 2014ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരും എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.അതേസമയം, ശബരിമല മേല്‍ശാന്തി നിയമനത്തിനു നാളെയും മറ്റന്നാളും ഇന്റര്‍വ്യൂ നടക്കാനിരിക്കെ ആക്ഷേപമുണ്ടെങ്കില്‍ ഇന്ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുന്നതിനിടയിലാണ് മേല്‍ശാന്തിയാകാനുള്ള പിന്നാക്കക്കാരന്റെ അപേക്ഷ തള്ളിയത വീണ്ടും ചര്‍ച്ചയാകുന്നത്.
Post Your Comments