മാനന്തവാടി: വയോധികനെ പറ്റിച്ച് പണം തട്ടിയ യുവാവ് പോലീസ് പിടിയിൽ . വയോധികനില്‍ നിന്നും കുടുംബക്കാരനെന്ന വ്യാജേന പരിചയപ്പെട്ട് വിദഗ്ധമായ രീതിയില്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തു. പഞ്ചാരകൊല്ലി സ്വദേശി കല്‍പ്പള്ളി കെപി കുഞ്ഞിമുഹമ്മദിനെ(80)യാണ് കബളിപ്പിച്ച് 1500 രൂപ വിരുതന്‍ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം പകല്‍ സമയത്ത് മാനന്തവാടി എരുമത്തെരുവ് റോഡില്‍ വെച്ചാണ് സംഭവം.
കുഞ്ഞിമുഹമ്മദ് മാനന്തവാടിയില്‍ നിന്നും വീട്ടിലേക്ക് പോകാനായി പഞ്ചാര കൊല്ലി ഭാഗത്തേക്ക് പോകുന്ന ടാക്‌സി ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരിക്കുമ്പോഴാണ് പരിചയം നടിച്ച് യുവാവ് കുഞ്ഞിമുഹമ്മദിന്റെ അടുത്ത് എത്തിയത്. യുവാവ് കുടുംബ ബന്ധങ്ങള്‍ സംസാരിക്കുകയും കുഞ്ഞിമുഹമ്മദിന്റെ സഹോദരിയുടെ മകളെ വിവാഹം ചെയ്യുന്നയാളെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്തു. അതിന് ശേഷം കാറില്‍ പോകാമെന്ന് പറഞ്ഞ് ജീപ്പില്‍ നിന്നും മുഹമ്മദിനെ ഇറക്കുകയും തൊട്ടുള്ള കടയുടെ വരാന്തയില്‍ കൊണ്ടു പോയി സൗഹൃദം നടിച്ചു. താന്‍ കാറെടുത്തു വരാമെന്ന് പറയുകയും എന്റെ എടിഎം കാര്‍ഡ് എടുത്തിട്ടില്ലെന്നും 1500 രൂപ വേണമെന്നും യുവാവ് കുഞ്ഞിമുഹമ്മദിനോട് പറഞ്ഞു.
വിവരങ്ങളെല്ലാം പറയുകയും സഹോദരിയുടെ മകളെ കല്യാണം കഴിക്കാന്‍ പോകുന്നവനാണല്ലോ എന്ന് കരുതി മറ്റൊന്നും ചിന്തിക്കാതെകുറച്ച് കാഴ്ചശക്തി കുറവുള്ള കുഞ്ഞിമുഹമ്മദ് 1500 രൂപ എടുത്ത് നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും യുവാവ് തിരിച്ചു വരാതിരുന്നപ്പോഴാണ് കടവരാന്തയില്‍ കാത്തുനിന്ന കുഞ്ഞിമുഹമ്മദിന് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്. ഇത് സംബന്ധിച്ച് കുഞ്ഞിമുഹമ്മദ് മാനന്തവാടി പൊലീസില്‍ പരാതി നല്‍കി.
ഏറെകാലം മുൻപ് വളരെ വിദഗ്ധമായ രീതിയില്‍ കുഞ്ഞിമുഹമ്മദിന്റെ മുന്‍പില്‍ പരിചയം നടിച്ചെത്തിയ യുവാവ് ഏഴായിരം രൂപ കബളിപ്പിച്ച് തട്ടിയെടുത്തിരുന്നു.
Post Your Comments