പത്തനംതിട്ട•ശബരിമല യുവതി പ്രവേശന വിധിക്കെതിരെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പിണറായി വിജയനെതിരെ ജാതി അധിഷേപം നടത്തിയ സ്ത്രീക്കെതിരെ പൊലീസ് കേസെടുത്തു. ചെറുകോൽ സ്വദേശി ശിവരാമന് പിള്ളയുടെ ഭാര്യ മണിയമ്മ എന്ന സ്ത്രീയ്ക്കെതിരെയാണ് ആറന്മുള പോലീസ് കേസെടുത്തത്. എസ്.എന്‍.ഡി.പി നേതാവായ വി. സുനിൽ കുമാർ എന്നയാൾ നൽകിയ പരാതിയിലാണ് നടപടി.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ പരിപാടിക്കിടെ മുഖ്യമന്ത്രിയെ ജാതി ചേര്‍ത്ത് പച്ചത്തെറി പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും പുറത്തും ഉയര്‍ന്നത്.
Post Your Comments