ജയ്പൂര്‍•നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ രാജസ്ഥാനില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ മന്ത്രിയുമായ ഉഷ പുനിയ പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നു എന്നാരോപിച്ചാണ് രാജി.
2003-2008 കാലയളവില്‍ വസുന്ധര രാജേ മന്ത്രി സഭയില്‍ ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു ഉഷ പുനിയ.
ബി.ജെ.പിയുടെ നയത്തിലും ആശയത്തിലും പ്രചോദനം ഉള്‍കൊണ്ടാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പക്ഷേ, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുകയാണ്. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ല- ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മാടന്‍ ലാല്‍ സൈനിയ്ക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു.
ജാട്ട് നേതാക്കളെ പോലും അവഗണിക്കുകയാണെന്നും ജാട്ട് സമുദായാംഗമായ പുനിയ ആരോപിച്ചു. സമുദായത്തിന് നേരെയുള്ള അവഗണന കണ്ടുകൊണ്ട് പാര്‍ട്ടി അംഗമായി തുടര്‍ന്ന് പോകാന്‍ ബുദ്ധിമുട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി ഡിസംബര്‍ 7 ന് നടക്കും. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.
Post Your Comments