തിരുവനന്തപുരം: സംസ്ഥാനത്ത് ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. സ്ത്രീകളുടെ നേതൃത്വത്തിലാണ് ഈ സമരങ്ങളെല്ലാം അരങ്ങേറുന്നത്. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിപ്പേര് വിളിച്ച് അവഹേളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സുപ്രീം കോടതി വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാടാണ് പ്രതിഷേധത്തിന്റെ പ്രധാനകാരണം.
പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ സ്ത്രീ മുഖ്യമന്ത്രിയെ ജാതിപ്പേരു വിളിച്ചും പച്ചത്തെറി വിളിച്ചും അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. പിണറായി വിജയന്‍ ജന്മം കൊണ്ട് ഈഴവ (തിയ്യ) ജാതിക്കാരനാണ്. തെക്കന്‍ മേഖലയില്‍ ഇഴവരെ ചോകോന്‍ എന്ന് വിളിക്കാറുണ്ടായിരുന്നു. ഈവാക്ക് ചേര്‍ത്താണ് പിണറായിയെ ഇവര്‍ തെറിവിളിക്കുന്നത്. യുവതികളെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് നായര്‍ സമരത്തിനിടെ ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം മുഖ്യമന്ത്രിക്കെതിരായ ജാതിതെറി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി.
Post Your Comments