NattuvarthaLatest News

മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്; 3 യുവാക്കൾ അറസ്റ്റിലായി

പുകവലി ചോദ്യം ചെയ്തതിനാണ് ക്രൂരമായി മർദ്ദിച്ചത്

തേഞ്ഞിപ്പലം: മധ്യവയസ്കനെ മർദ്ദിച്ചു കൊലപ്പെടുത്തിയ കേസ്; 3 യുവാക്കൾ അറസ്റ്റിലായി . സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുകവലി ചോദ്യം ചെയ്ത ചേളാരിയിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരനായിരുന്ന കൃഷ്ണമൂർത്തി കൊല്ലപ്പെട്ട കേസിലാണ് വള്ളിക്കുന്ന് കുഴിക്കാട്ടിൽ മലയിൽ ശരത് (29), മൂന്നിയൂർ വെളിമുക്ക് പെരിക്കോളിൽ അഖിൽലാൽ (25), ചേളാരി ചെറാമ്പത്തുമാട് കെ.പി.മുഹമ്മദ് ഷാഫി (18) എന്നിവർ അറസ്റ്റിലായത്.

കഴിഞ്ഞ 30ന് ആണ് സംഭവം. മർദനത്തിൽ നട്ടെല്ലിനു ക്ഷതമേറ്റ കൃഷ്ണമൂർത്തി ഒരു രാത്രി മുഴുവൻ വഴിയിൽക്കിടന്നു. പിറ്റേന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരിയിലേക്കു കൊണ്ടു പോകും വഴി പാലക്കാട്ടു വച്ചാണ് മരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button