തിരുവനന്തപുരം: സംസ്ഥാനം ഇപ്പോള്‍ ഉറ്റുനോക്കുന്നത് മീ ടൂ ക്യാമ്പയിനാണ്. സമൂഹത്തിന്റെ വിവിധതുറയിലുള്ള സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നിന്നും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ള ലൈംഗികചൂഷണങ്ങളെക്കുറിച്ചും മാനസിക പീഡനങ്ങളെക്കുറിച്ചും തുറന്നു പറഞ്ഞു രംഗത്ത് വന്നതോടെയാണ് മീടു ക്യാമ്പയ്ന്‍ വലിയ ചര്‍ച്ചയായത്. ഏതാനും ദിവസങ്ങളായി രാജ്യത്ത് മീടു ക്യാമ്പയ്ന്‍ കത്തിപ്പടരുകയാണ്. നിരവധി പ്രമുഖരാണ് മീടുവില്‍ കുടുങ്ങിയത്.
ലൈംഗികാതിക്രമങ്ങള്‍ നേരിട്ട വനിതകള്‍ അതു തുറന്നു പറയുമ്പോള്‍ തകര്‍ന്നു വീഴുന്നത് പല മുഖംമൂടികളുമാണ്. ഇതിനിടയില്‍ ഒരു യുവാവിന്റെ കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. ന്യൂയോര്‍ക്കിലെ ബാങ്കില്‍ ഡയറക്ടറായി ജോലി നോക്കുന്ന മലയാളിയായ നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
Post Your Comments