NattuvarthaLatest News

പ്രളയം: കേന്ദ്ര ജിയോളജിക്കല്‍ സംഘം വിശദമായ പഠനം നടത്തും

നെടുങ്കണ്ടം : പ്രളയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദമായ പഠനത്തിന് കേന്ദ്ര ജിയോളജിക്കല്‍ വകുപ്പില്‍ നിന്നും സംഘം ജില്ലയില്‍ എത്തുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘമാണ് പഠനത്തിനായി തിങ്കളാഴ്ച ജില്ലയില്‍ എത്തുന്നത്.

സൂപ്രണ്ടിംഗ് ജീയോളജിസ്റ്റ് ആര്‍ സച്ചിന്റെ നേത്യത്വത്തിലുള്ള സംഘമാണ് ജില്ലയില്‍ പഠനത്തിനായി എത്തുന്നത്. മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞാണ് പഠനം നടത്തുന്നത്.

കഴിഞ്ഞ മാസം കേന്ദ്ര ഖനന വകുപ്പിന്‍റെ ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്‍ഡ്യ ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി മുരളിധരന്റെ നേത്യത്വത്തില്‍ ജില്ലയില്‍ കാലവര്‍ഷക്കെടുതി വളരെ അധികം ബാധിച്ച വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പഠനം നടത്തുകയും ചെയ്തിരുന്നു. അതിന്റെ ഭാഗമായി വിശദമായ തുടര്‍ പഠനത്തിനായാണ് മൂന്ന് ഗ്രൂപ്പ് സംഘം ജില്ലയില്‍ എത്തുന്നത്.

ഇവരുടെ പഠന റിപ്പോര്‍ട്ട് പ്രകാരമായിരിക്കും വരും നാളുകളില്‍ സര്‍ക്കാര്‍ ജില്ലയില്‍ എടുക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button