സൂറിച്ച്: ബാലന് ഡി ഓര് പുരസ്കാരത്തിനുള്ള 30 അംഗ താരങ്ങളുടെ പട്ടിക പുറത്തിറക്കി. ഇത്തവണ ആറ് ഘട്ടങ്ങളായാണ് 30 അംഗ പട്ടിക പ്രസിദ്ധീകരിച്ചത്. ഡിസംബര്‍ മൂന്നിന് പാരീസിലാണ് ബാലന് ഡി ഓര് ജേതാവിനെ പ്രഖ്യാപിക്കുക. ചരിത്രത്തില്‍ ആദ്യമായി ഇത്തവണ മികച്ച വനിതാ താരത്തിനും ബാലന് ഡി ഓര് നല്‍കുന്നുണ്ട്.
1956ല്‍ തുടങ്ങിയ ബാലന് ഡി ഓര് അവസാന പത്തുവര്‍ഷം മെസിയോ റൊണള്‍ഡോയോ മാത്രമേ നേടിയിട്ടുള്ളു. ഇരുവരും അഞ്ചുതവണ വീതം പുരസ്കാരം സ്വന്തമാക്കി. 2016ലും 17ലും റൊണാള്‍ഡോയ്ക്കായിരുന്നു പുരസ്കാരം. യുവേഫ ചാംപ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മാഡ്രിഡിന്റെ എട്ട് താരങ്ങള്‍ പട്ടികയിലുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് പതിനൊന്ന് താരങ്ങള്‍ ഇടംപിടിച്ചു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലിയോണല്‍ മെസി, ഗാരെത് ബെയ്ല്, കെവിന് ഡിബ്രൂയിന്, അന്റോയ്ന്‍ ഗ്രീസ്മാന്, ലൂക്ക മോഡ്രിച്ച്, ഈഡന് ഹസാര്‍ഡ്, ഹാരി കെയ്ന്‍, എന്‍ഗോളോ കാന്റേ, കിലിയന്‍ എംബാപ്പേ, മാര്‍സലോ, പോള്‍ പോഗ്ബ, ലൂയിസ് സുവാരസ്, മുഹമ്മദ് സലാ, ഇവാന് റാക്കിറ്റിച്ച്, തുടങ്ങിയവര്‍ പട്ടികയിലുണ്ട്.
Post Your Comments