
ചേർത്തല: സ്കൂളിന് മുൻപിൽ സ്വകാര്യബസ് നിർത്താതിരുന്നതിനാൽ ചാടി ഇറങ്ങിയ ആറാംക്ലാസ് വിദ്യാർഥിയുടെ കൈ ഒടിഞ്ഞു. ചേർത്തല വെള്ളിയാകുളം ഗവ.യു.പി. സ്‌കൂളിലെ വിദ്യാർഥി അരുൺ മനോജിന്റെ കൈയാണ് ഒടിഞ്ഞത്.
കുട്ടിയെ നാട്ടുകാർചേർന്ന് ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്ന് ചേർത്തലയ്ക്ക് വരികയായിരുന്ന സ്വകാര്യ ബസിൽനിന്നാണ് അരുൺ മനോജ് വീണത്.
പിന്നീട് കോട്ടയത്തേക്ക് പോകാനായി ബസ് തിരികെ എത്തിയപ്പോൾ നാട്ടുകാർചേർന്ന് വെളളിയാകുളത്ത് തടഞ്ഞു. ഡ്രൈവർ മാപ്പ് പറഞ്ഞതിനെ തുടർന്ന് പിന്നീട് ബസ് വിട്ടയച്ചു. സ്‌കൂൾ അധികൃതർ ചേർത്തല സി.ഐ, ജോയിന്റ് ആർ.ടി.ഒ. എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
Post Your Comments