പുതു പുത്തന്‍ മോഡലുമായി ഹ്യൂണ്ടായി സാന്‍ട്രോ വില്‍പ്പനയ്ക്ക് എത്തുന്നു. ഒക്ടോബര്‍ 23 നാണ് വിപണിയില്‍ വില്‍പനയ്ക്കെത്തുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷത്തെ ഹ്യുണ്ടായിയുടെ പ്രയത്നമാണ് പുതിയ സാന്‍ട്രോ. കാറിന് ആധുനിക ശൈലി നല്‍കാനുള്ള ഹ്യുണ്ടായിയുടെ ശ്രമങ്ങള്‍ ഹാച്ച്ബാക്കില്‍ കാണാം.
ഒക്ടോബര്‍ പത്തുമുതല്‍ പുതിയ സാന്‍ട്രോയുടെ പ്രീബുക്കിംഗ് ഹ്യുണ്ടായി സ്വീകരിക്കും. ബുക്കിംഗ് തുക 11,100 രൂപ. ഔദ്യോഗിക അവതരണവേളയില്‍ മാത്രമെ സാന്‍ട്രോയുടെ വില കമ്പനി പ്രഖ്യാപിക്കുകയുള്ളൂ. പുത്തന്‍ സാന്‍ട്രോയ്ക്ക് 3.7 ലക്ഷം രൂപയോളം വില പ്രതീക്ഷിക്കാം.
താഴേക്ക് ഒഴുകിവീഴുംപോലുള്ള കമ്പനിയുടെ സിഗ്നേച്ചര്‍ കസ്‌കേഡിംഗ് ഗ്രില്ലാണ് സാന്‍ട്രോയില്‍ ഒരുങ്ങുന്നത്. ഹെഡ്ലാമ്ബുകള്‍ക്ക് വലുപ്പം നഷ്ടപ്പെട്ടു; പിറകിലേക്ക് ഒരല്‍പം വലിഞ്ഞു (സ്വെപ്റ്റ്ബാക്ക് ശൈലിയാണിത്). 3,610 mm നീളമുള്ള സാന്‍ട്രോയുടെ വീല്‍ബേസും കമ്പനി കൂട്ടിയിട്ടുണ്ട്. പഴയ സാന്‍ട്രോയെക്കാള്‍ 45 mm അധികനീളം പുതിയ മോഡല്‍ അവകാശപ്പെടും.
സാന്‍ട്രോയുടെ പൗരുഷം വെളിപ്പെടുത്താനെന്നവണ്ണം വീല്‍ ആര്‍ച്ചുകള്‍ക്ക് മുകളിലൂടെ പ്രത്യേക വരകള്‍ ഹ്യുണ്ടായി രൂപകല്‍പന ചെയ്തിട്ടുണ്ട്. 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ലിങ്ക്, വോയിസ് റെക്കഗ്നീഷന്‍ മുതലായ സംവിധാനങ്ങള്‍ ലഭിക്കും. നിലവില്‍ പ്രാരംഭ ഹാച്ച്ബാക്ക് ശ്രേണിയില്‍ മറ്റൊരു മോഡലിനും ഈ സൗകര്യങ്ങളില്ല.
Post Your Comments