Latest NewsKeralaIndia

ശബരിമല സ്ത്രീ സമരം തകർക്കാൻ സിപിഎമ്മിന്റെ ശ്രമങ്ങൾ ഇങ്ങനെ

വനിതാസംഗമം സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്യും.

തിരുവനന്തപുരം : ശബരിമലയ്ക്കായുള്ള പ്രക്ഷോഭത്തിൽ സ്ത്രീ പങ്കാളിത്തം വർദ്ധിക്കുന്നത് തടയാൻ സിപിഎം.ഇതിനായി ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പത്തനംതിട്ടയിൽ സ്ത്രീകളുടെ മാർച്ച് സംഘടിപ്പിക്കും.ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന വനിതാസംഗമം സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി ഉദ്ഘാടനംചെയ്യും.

പരമാവധി സ്ത്രീകളെ മാർച്ചിൽ പങ്കെടുപ്പിക്കാനാണ് ശ്രമമെന്നു ജനം ടി വി റിപ്പോർട്ട് ചെയ്യുന്നു.മറ്റ് ജില്ലകളിലും ജനാധിപത്യമഹിളാ അസോസിയേഷനെ മുന്‍നിര്‍ത്തി സി.പി.എം വനിതാസംഗമത്തിലൂടെ പ്രതിരോധത്തിന് ശ്രമിക്കും. കുടുംബശ്രീ,തൊഴിലുറപ്പ് പദ്ധതികളിലെ സ്ത്രീകൾക്കാണ് ഇതിന്റെ ചുമതല. ഹിന്ദുസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് ഇത്.

ജില്ലയില്‍ പലയിടങ്ങളിലും ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ തന്നെ സമരത്തിന് മുന്നിട്ടിറങ്ങിയതോടെയാണ് സി.പി.എം പ്രതിസന്ധിയിലായത്. ജില്ലയില്‍ സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരെയും,തൊഴിലുറപ്പ് തൊഴിലാളികളേയും പരിപാടിയിൽ പങ്കെടുത്തില്ലങ്കിൽ ജോലിക്ക് ഇറക്കില്ല എന്ന് ഭീഷണിപ്പെടുത്തുകയാണ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button