കൊല്ലം: ശബരിമല സ്ത്രീ പ്രവേശന സംബന്ധിച്ച് നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ മുതലെടുപ്പുകാര്‍ക്ക് മറയായി വര്ത്തിക്കപ്പെടാന് സാധ്യത ഉണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് വിലക്കുന്നതിനായി സോഷ്യല്‍ മീഡിയ കൂട്ടായ്മകളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ സംസ്ഥാനം ഇളക്കിമറിക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. ഇത് പിന്നീട് നുഴഞ്ഞുകയറ്റത്തിനും പല വിധ കുഴപ്പങ്ങള്‍ക്കും കാരണമായിത്തീരുമെന്ന് ഇന്റലിജന്‍സ് നോക്കിക്കാണുന്നു. പത്തനംതിട്ടയില്‍ ദേവസ്വം പ്രസിഡന്റിന്റെ വസതിയിലേക്ക് നടന്ന യുവമോര്‍ച്ച മാര്‍ച്ച് ഒഴികെ സംസ്ഥാനത്ത് വിവിധ അയ്യപ്പ സംഘടനകളുടെ പേരില്‍ നടന്ന പ്രതിഷേധങ്ങള്‍ സമാധാനപരവും അച്ചടക്കം പുലര്‍ത്തുന്നതുമായിരുന്നു. ചില പ്രതിഷേധങ്ങള്‍ ഇനി വഴി തിരിഞ്ഞേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി സര്‍ക്കാര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചേക്കും.
Post Your Comments