പീഡനക്കേസിൽ അഴിക്കുള്ളിലായ ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം നിഷേധിച്ചപ്പോൾ സമാന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് രജീഷ് പോളിന് ജാമ്യം ലഭിച്ചിരിക്കുകയാണ്. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ മകളെ 2012, 2013 കാലഘട്ടത്തിൽ പലതവണ പീഡിപ്പിച്ചതിനാണ് അമാനവ സംഗമം നേതാവ് രജീഷ് പോൾ പിടിയിലായത്. പ്രതിക്കുവേണ്ടി ഹാജരായത് അഡ്വ. ആളൂരാണ്. ഇതേ സാമ്യമുള്ള കേസിൽ അകപ്പെട്ട ബിഷപ്പിന് ജാമ്യം ഇല്ല. മുൻകൂർ ജാമ്യം ഇടുന്നതിൽ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് പരാജയപ്പെട്ടെന്നാണ് ആരോപണം.
ഇടക്കാല മുൻകൂർ ജാമ്യം നൽകി കൊണ്ട് കേരളം വിട്ടു പോകരുതെന്നും ഇരയേയും സാക്ഷികളെയും സ്വാധീനിക്കരുതെന്നും ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നുമുള്ള ഉപാധികളോടെയാണ് രജീഷിന് ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചത്. ശക്തമായ വാദങ്ങളാണ് പ്രതിയായ ഹർജിക്കാരന് വേണ്ടി അഡ്വ. ആളൂർ നിരത്തിയത്. ഈ വാദത്തെ ശക്തമായി പ്രോസിക്യൂഷൻ എതിർത്തെങ്കിലും ഹർജിക്കാരന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ട ഹൈ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ആവശ്യത്തിന് പണവും അഡ്വ.ആളൂരിനെപ്പോലെ ഉള്ളവരുമുണ്ടെങ്കില്‍ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരിക്കുകയാണെന്നാണ് ഇന്ന് രജീഷ് പോളിന് മുന്‍കൂര്‍ ജാമ്യം കിട്ടിയതിലൂടെ വ്യക്തമാവുന്നതെന്ന് നിയമവിദഗ്ധരില്‍ ഒരുവിഭാഗം വിലയിരുത്തുന്നത്. മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കുന്നതില്‍ നിയമ സഹായം എത്തിച്ചവരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് കന്യാസ്ത്രി പീഡനക്കേക്കേസിൽ ബിഷപ്പ് ഫ്രാങ്കോ അകത്താവാന്‍ കാരണമെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.
Post Your Comments