KeralaLatest NewsNews

പൃഥിരാജ്, ടൊവിനോ, ദുൽഖർ തുടങ്ങിയ യുവതാരങ്ങളെല്ലാം ഈ ഫോട്ടോ ഷെയർ ചെയ്യുമോ ? ഹരീഷ് പേരടി

ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം...അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം...

കൊച്ചി: 2014 മുതല്‍ 2016 വരെ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ 13 തവണ ബലാത്സംഗം ചെയ്തുവെന്ന കേസിൽ കോടതി വിധി പുറത്തു വന്നതിനു പിന്നാലെ വിമർശനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി വിധി പ്രഖ്യാപിച്ചിരിക്കുകയാണ് കോടതി. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് കന്യാസ്ത്രീകള്‍ക്ക് പിന്തുണ അര്‍പ്പിച്ച് എത്തിയത്. ഈ സംഭവത്തിൽ കന്യാസ്ത്രീകളുടെ ചിത്രം പങ്കുവച്ചു പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവശ്യപ്പെട്ട് ഹരീഷ് പേരടി. സമൂഹമാധ്യമത്തിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം.

read also: എല്ലാ മേഖലകളിലും ഇന്ത്യയുടെ മുന്നേറ്റം, സുപ്രധാന ചുവടുവയ്പ്പിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി

കുറിപ്പ്

പൃഥിരാജിനോടും ടൊവിനോതോമസ്സിനോടും ദുൽഖർ സൽമാനോടും നിവിൻപോളിയോടും ആസിഫ് അലിയോടും അങ്ങിനെ സകലമാന യുവതാരങ്ങളോടും ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യാൻ ആവിശ്യപ്പെടുന്നു…ഇരയോടൊപ്പം നിന്നവരാണ് ഇവർ …പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്…ക്രൂശിക്കപ്പെട്ട യേശു നിങ്ങളിൽ ഉണ്ടെങ്കിൽ മാത്രം…അതിനുള്ള രോമം മുളച്ചിട്ടുണ്ടെങ്കിൽ മാത്രം…നിങ്ങളുടെ പുതിയ സിനിമകളുടെ പോസ്റ്ററും ട്രെയിലറും എല്ലാം നാട്ടുകാരെ കൃത്യമായി അറിയിക്കണം…അവർ കാത്തിരിക്കുകയാണ്…നിങ്ങളുടെ എല്ലാവരുടെയും സിനിമകൾ വലിയ വിജയമാവട്ടെ…ആശംസകൾ..

shortlink

Related Articles

Post Your Comments

Related Articles


Back to top button